അഭയ കേസ്‌: കേസ്‌ ഡയറികള്‍ കൊച്ചി യൂണിറ്റിന്‌ കൈമാറി
കൊച്ചി: അഭയക്കേസ് സംബന്ധിച്ച ഫയലുകള് കൊച്ചി യൂണിറ്റിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയതായി സിബിഐ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിശദീകരണ പത്രിക നല്കും. പത്തുദിവസത്തിനുള്ള കേസ് കൊച്ചിയൂണിറ്റിന് കൈമാറിയില്ലെങ്കില് ഡവൈഎസ്പി ആര്കെ അഗര്വാള് നേരിട്ട് ഹാജരാകണമെന്ന് ഒക്ടോബര് 23ന് ജസ്റ്റിസ് ആര് ബസന്ത് മുന്നറിയിപ്പ് നല്കിയിരുന്നു.
ഇതിനെത്തുടര്ന്നാണ് സിബിഐ കേസ് കൈമാറിയത്. വെള്ളിയാഴ്ച കേസ് സംബന്ധിച്ച എല്ലാ രേഖകളും അഗവര്വാള് കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി നന്ദകുമാര് നായര്ക്ക് കൈമാറി.
നന്ദകുമാറിന് കീഴില് ഇന്സ്പെക്ടര് കെ.ജെ ഡാര്വിന്, എസ്ഐ എപി രാജന്, കോണ്സ്റ്റബിള് സജി മാത്യുഎന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ചെന്നൈ യൂണിറ്റിലെ ഡിഐജി കന്തസ്വാമി, ജോയിന്റ് ഡയറക്ടര് അശോക് കുമാര് എന്നിവര്ക്കാണ് മേല്നോട്ടച്ചുമതല.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications