ടെക്നോപാര്‍ക്കിലെ പിരിച്ചുവിടല്‍: തൊഴില്‍ വകുപ്പ് ഇടപെടുന്നു
തിരുവനന്തപുരം: ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ടെക്നോപാര്ക്കിലെ ഐടി കമ്പനികള് ജീവനക്കാരെ പിരിച്ചു വിടുന്നതിനെതിരെ തൊഴില്വകുപ്പ് ഇടപെടുന്നു.
പ്രാകൃതമായ പിരിച്ചുവിടലിനെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് തൊഴില് മന്ത്രി പി.കെ ഗുരുദാസാന് അറിയിച്ചു.
ഇതിന് വേണ്ട നടപടികള് സ്വീകരിയ്ക്കാന് മന്ത്രി ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. തൊഴില് വകുപ്പ് ഉദ്യോഗസ്ഥര് ടെക്നോപാര്ക്കിലെത്തി ഉടന് തെളിവെടുപ്പ് നടത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില് 120ഓളം ജീവനക്കാര്ക്ക് പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് പിരിച്ചുവിടല് നോട്ടീസ് നല്കിയിരുന്നു.
എന്നാല് കൂട്ടപ്പിരിച്ചുവിടല് ഉണ്ടായിട്ടില്ലെന്നും പ്രവര്ത്തനമികവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കലാണ് നടന്നതെന്നുമാണ് ഐബിഎസ് വക്താക്കള് അറിയിച്ചിരിയ്ക്കുന്നത്.
വ്യോമയാനരംഗവുമായി ബന്ധപ്പെട്ട് പ്രവര്ത്തിയ്ക്കുന്ന ഐബിഎസ്സിന് തിരിച്ചടിയായത് വ്യോമയാനരംഗത്തെ പ്രതിസന്ധി തന്നെയായിരുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications