Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങറയിലേക്കുള്ള സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഉപരോധ ലംഘന മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച്‌ അക്രമാസക്തമായതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ പോലീസ്‌ ലാത്തി ചാര്‍ജ്ജ്‌ നടത്തി.

ചെങ്ങറയില്‍ സമരം നടത്തുന്ന ആദിവാസികള്‍ക്ക്‌ നേരെയുള്ള തോട്ടം തൊഴിലാളികളുടെ ഉപരോധം അവസാനിപ്പിയ്‌ക്കണമെന്ന്‌ സോളിഡാരിറ്റി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരളപ്പിറവി ദിനമായ ഒന്നിന്‌ സമരഭൂമിയിലേക്ക്‌ അവശ്യവസ്‌തുക്കള്‍ എത്തിയ്‌ക്കുന്നതിന്‌ മാര്‍ച്ച്‌ നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന്‌ 14 ജില്ലികളില്‍ നിന്നുമായി ഏകദേശം 2000 പ്രവര്‍ത്തകര്‍ ചെങ്ങറയിലെത്തിയിരുന്നു.

എന്നാല്‍ ഇവരെ നിയന്ത്രിയ്‌ക്കുന്നതിനായി 200 ഓളം പോലീസുകാര്‍ മാത്രമാണ്‌ ഇവിടെയുണ്ടായിരുന്നത്‌. മാര്‍ച്ച്‌ പോലീസ്‌ വലയം ഭേദിയ്‌ക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തില്‍ കലാശിയ്‌ക്കുകയായിരുന്നു.

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ചെങ്ങറയിലേക്കെത്തിയ വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന്‌ പരാതിയുയര്‍ന്നിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+