ടെക്നോപാര്‍ക്ക് നടപടി ന്യായമോ?
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പേരില് വിവിധ മേഖലകളില് നിന്നായി ലോകത്തെമ്പാടുമായി ഒട്ടേറെപ്പേര്ക്ക് തൊഴില് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില് പല പ്രമുഖ കന്പനികളും പിരിച്ചുവിടല് പ്രഖ്യാപിച്ചുകഴിഞ്ഞു.
കേരളത്തില് നിന്നും ഇതേവരെ ഇത്തരമൊരു പ്രശ്നം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല് ഇപ്പോള് കേരളവും ആ യാഥാര്ത്ഥ്യത്തെ അഭിമുഖീകരിയ്ക്കുകയാണ്.
ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ ആദ്യ അലയൊലികള് ബാധിച്ചിരിയ്ക്കുന്നത് ഐടി മേഖലയേയാണ്. തിരുവനന്തപുരത്തെ ടെക്നോപാര്ക്കില് പ്രവര്ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഐബിഎസില്നിന്നും 120ഓളം ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് കഴിഞ്ഞ ദിവസമാണ്.
സംഭവം വാര്ത്തയായപ്പോള് ഇതില് ഇടപെടുമെന്ന് തൊഴില് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക കമ്പനികളും സാമ്പത്തിക മാന്ദ്യമാണ് പിരിച്ചുവിടിന് കാരണമെന്ന് വ്യക്തമാക്കിയപ്പോള് ടെക്നോപാര്ക്കില് നടന്ന സംഭവം വ്യത്യസ്തമാണ്. പ്രവര്ത്തനശേഷി പോരെന്നതിന്റെ പേരിലാണത്രേ ഇവിടെ കൂട്ടപ്പിരിച്ചുവിടല്നടത്തിയത്.
ഈ നടപടി ശരിയാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? സംസ്ഥാന സര്ക്കാരിന്റെ ഇടപെടല് കൊണ്ട് പ്രശ്നം പരിഹരിക്കാന് കഴിയുമോ? ജോലി നഷ്ടപ്പെട്ടവര്ക്ക് തിരികെക്കയറാന് പറ്റുമോ? ഇക്കാര്യങ്ങളില് നിങ്ങളുടെ അഭിപ്രായം താഴെയുള്ള കമന്റ് കോളത്തില് രേഖപ്പെടുത്തൂ.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications