സദ്ദാമിന്റെ ശരീരത്തില്‍ കുത്തേറ്റിരുന്നതായി വെളിപ്പെടുത്തല്‍
ബാഗ്ദാദ്: ഇറാഖ് മുന് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൃതദേഹത്തില് കുത്തേറ്റിരുന്നതായി വെളിപ്പെടുത്തല്. വടക്കന് ബാഗ്ദാദില് സദ്ദാമിന്റെ ശവകുടീരത്തിലെ സുരക്ഷാ മേധാവി തലാല് മിസ്രാബ(45) അറിയിച്ചതാണ് ഇക്കാര്യം.
വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം മൃതദേഹത്തില് ആറു തവണ കുത്തേറ്റിരുന്നുവെന്നാണ് വെളിപ്പെടുത്തല്. സദ്ദാമിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് സഹായിച്ചവരില് ഒരാളാണ് മിസ്രാബ്.
എന്നാല് ഇറാഖ് സര്ക്കാര് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആറു കുത്തുകളില് നാലെണ്ണം സദ്ദാമിന്റെ ശരീരത്തിന്റെ മുന്നിലും രണ്ടെണ്ണം പിന്നിലുമാണെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോര്ട്ടുകളില് പറയുന്നത്. മുഖത്തും മുറിവുകള് ഉണ്ടായിരുന്നുവത്രേ.
തന്നെക്കൂടാതെ മുന്നൂറോളം പേര് ഈ മുറിവുകള് കണ്ടിരുന്നുവെന്നാണ് മിസ്രാബ് പറയുന്നത്. വധശിക്ഷയ്ക്കുശേഷം പിറ്റേന്ന് രാവിലെ മൃതദേഹം മറവു ചെയ്യുമ്പോഴാണത്രേ മുറിവുകള് കണ്ടെത്തിയത്.
സദ്ദാമിനെ സംസ്കരിച്ചിരിക്കുന്ന ശവകുടീരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില് പ്രധാനിയാണ് മിസ്രാബ്. 2006 ഡിസംബര് 30നാണ് സദ്ദാമിനെ തൂക്കിലേറ്റിയത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()












Click it and Unblock the Notifications