ലൈംഗികാഭിനിവേശമുള്ളവര്‍ക്ക്‌ പൗരോഹിത്യം നല്‍കേണ്ടെന്ന്‌ വത്തിക്കാന്‍
വത്തിക്കാന്: പൗരോഹിത്യ വൃത്തിയിലേയ്ക്ക് പുതിയതായി വരുന്നവരില് ലൈംഗികവികാരങ്ങളെ നിയന്ത്രിക്കാനാവാത്തവരെ കണ്ടെത്തി ഒഴിവാക്കാന് മനശാസ്ത്ര പരിശോധന നടത്തണമെന്ന് വത്തിക്കാന്.
ലൈംഗിക വികാരത്തെ നിയന്ത്രിക്കാന് കഴിയാത്തവരെ പൗരോഹിത്യത്തില് നിന്നും ഒഴിവാക്കുന്നതിന് റോമന് കത്തോലിക്കാസഭ തയ്യാറാക്കിയ പുതിയ മാര്ഗരേഖയിലാണ് ഈ നിര്ദ്ദേശമുള്ളത്. മാര്ഗ്ഗരേഖയ്ക്ക് വെള്ളിയാഴ്ച മാര്പ്പാപ്പ അംഗീകാരം നല്കി.
പുരോഹിതന്മാര് ലൈംഗികാപവാദങ്ങളില് കുടുങ്ങുന്ന സംഭവങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സഭ മാര്ഗരേഖ പുതുക്കിയത്.
ബ്രഹ്മചര്യം പാലിക്കാന് കഴിയാത്തവരെയും സ്വവര്ഗാനുരാഗികളെയും പൗരോഹിത്യത്തില് നിന്നും വിലക്കണം. ഇതിനായി ഓരോ വ്യക്തിയെയും അയാളുടെ അനുമതിയോടെ മനശാസ്ത്ര പരിശോധനയ്ക്ക് വിധേയനാക്കണം- രേഖയില് നിര്ദ്ദേശിക്കുന്നു.
അമേരിക്ക, ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളില് പുരോഹിതന്മാര്ക്കെതിരെ ലൈംഗിക വിവാദങ്ങളുണ്ടായത് കത്തോലിക്കാസഭയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഈ കേസുകള് പലതും ഒത്തുതീര്പ്പാക്കാന് സഭ കോടിക്കണക്കിന് ഡോളറാണ് ചെലവാക്കിയത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications