ഒക്ടോബറില് പത്ത് കമ്പനികള്ക്ക് നഷ്ടം 3.17 ലക്ഷം കോടി രൂപ
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ വിപണിയുടെ നഷ്ടക്കണക്കുകള്‍ പുറത്ത് വരുന്നു. മാന്ദ്യം ഏറ്റവും രൂക്ഷമായ ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ പത്ത് പ്രമുഖ കമ്പനികളുടെ ആകെ നഷ്ടം 3.17 ലക്ഷം കോടി രൂപയാണ്.
റിലയന്‍സ്, ഒഎന്‍ജിസി തുടങ്ങി പത്ത് കമ്പനികളുടെ വിപണി മൂല്യം 9,92,000 കോടിയായി ചുരുങ്ങുകയും ചെയ്‌തു.
റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന് 61,539 കോടിയും പൊതു മേഖലാ സ്ഥാപനമായ ഒഎന്‍ജിസിയ്‌ക്ക് 79,801 കോടിയുമാണ് ആണ് മൂല്യത്തില്‍ കുറവ് വന്നത്.
മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സിന് ഒക്ടോബര്‍ മാസത്തില്‍ മാത്രം 3200 പോയിന്റാണ് നഷ്ടം സംഭവിച്ചിരിയ്‌ക്കുന്നത്. ഒക്ടോബര്‍ 1ന് വിപണി ആരംഭിയ്‌ക്കുമ്പോള്‍ 13,055.67ല്‍ നിന്നിരുന്ന സൂചിക ഒക്ടോബര്‍ അവസാനിച്ചപ്പോള്‍ 9,788.06ലേക്ക് ഇടിഞ്ഞിറങ്ങി.
ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച പത്ത് കമ്പനികളുടെ പട്ടികയില്‍ നാല് സ്വകാര്യ കമ്പനികളും ആറ് പൊതു മേഖലാ കമ്പനികളാണുമുള്ളത്.
ഭാരതി എയര്‍ടെല്‍(1,23,189 കോടി), എന്‍ടിപിസി(1,15,889 കോടി), ഇന്‍ഫോസിസ്(79,099 കോടി), എസ്‌ബിഐ (70,439 കോടി), എംഎംടിസി (66,479 കോടി), ബെല്‍ (62,737 കോടി), ഐടിസി (58,021 കോടി), എന്‍എംഡിസി (57,032 കോടി) എന്നിങ്ങനെയാണ് കമ്പനികളുടെ നഷ്ടക്കണക്കുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications