സാമ്പത്തിക മാന്ദ്യം: ഐടി തൊഴിവസരങ്ങള്‍ കുറയില്ലെന്ന്‌ നാരായണ മൂര്‍ത്തി
ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യന് ഐടി മേഖലയില് തൊഴിലവസരങ്ങള് കുറയില്ലെന്ന് ഇന്ഫോസിസ് സ്ഥാപകന് നാരായണ മൂര്ത്തി വ്യക്തമാക്കി.
മാന്ദ്യം ഐടി മേഖലയെ ബാധിച്ചുവെന്നത് യാഥാര്ഥ്യമാണ്. ഇത് ഈ രംഗത്തെ വളര്ച്ചയെ ബാധിച്ചിട്ടുണ്ട്. എന്നാല് രൂക്ഷമായ തൊഴിലില്ലായ്്മക്ക് ഇത് വഴി തെളിയ്ക്കില്ല-മൂര്ത്തി പറഞ്ഞു.
മൊത്തത്തില് കണക്കെടുക്കുമ്പോള് ഐടി രംഗത്തെ തൊഴില് മേഖല ഇപ്പോഴും വളര്ച്ചയാണ് രേഖപ്പെടുത്തുന്നത്.
രാജ്യത്തെ പണപ്പെരുപ്പവും അമേരിക്കന് സാമ്പത്തിക മാന്ദ്യവും സൃഷ്ടിയ്ക്കുന്ന ഭീതിയാണ് പല കമ്പനികളും ജീവനക്കാരെ പിരിച്ചു വിടാന് പ്രേരിപ്പിയ്ക്കുന്നത്. ഈ സ്ഥിതി വിശേഷം അധികകാലം നീണ്ടു നില്ക്കില്ല.
റോഡ്സ് സ്കോളര്ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഫൈനലിസ്റ്റുകളെ അഭിനന്ദിയ്ക്കാന് കൂടിയ ചടങ്ങില് സംസാരിയ്ക്കവെയാണ് രാജ്യത്തെ ഐടി തൊഴില് മേഖലയ്ക്ക ആശ്വാസം പകരുന്ന വിലയിരുത്തില് നാരായണ മൂര്ത്തി നടത്തിയത്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications