പ്രഗ്യക്ക്‌ പിന്തുണയുമായി താക്കറെയും
പുണെ: മാലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സന്യാസിനി പ്രഗ്യാസിങ്ങിനും മറ്റു പ്രതികളെയും സഹായിക്കാന് നിയമരംഗത്തുള്ള ഹൈന്ദവര് മുന്നോട്ട് വരണമെന്ന് ശിവസേനാ തലവന് ബാല് താക്കറെ.
പ്രഗ്യാ സിങ്ങിനെയും മറ്റു പ്രതികളെയും തള്ളിപ്പറയുന്ന ഹിന്ദുത്വശക്തികളെ ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയെ മുഖപ്രസംഗത്തില് താക്കറെ വിമര്ശിച്ചു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രഗ്യാ സിങ്, സമീര് കുല്ക്കര്ണി, മേജര് രമേശ് ഉപാധ്യായ എന്നിവര്ക്കൊപ്പം ഹൈന്ദവ സമൂഹം നിലയുറപ്പിയ്ക്കണമെന്ന് താക്കറെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഹിന്ദുക്കളെ കൊല്ലാന് എല്ലായിടത്തും ഇസ്ലാം ഭീകരര് ബോംബ് വെയ്ക്കുകയാണ്.
മുസ്ലിങ്ങളെ പ്രീണിപ്പിയ്ക്കാന് കോണ്ഗ്രസ് ഭരണാധികാരികള് ഭീകരവിരുദ്ധ സ്ക്വാഡിനെ ദുരുപയോഗപ്പെടുത്തുകയാണെന്നും താക്കറെ ആരോപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications