Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്തെടുക്കല്: പള്ളികളില് ഇടയലേഖനം

കൊച്ചി: ദത്തെടുക്കല്‍ വിവാദത്തെ തുടര്‍ന്ന്‌ ബിഷപ്‌ ജോണ്‍ തട്ടുങ്കലിനെ സസ്‌പെന്റ്‌ ചെയ്‌ത സംഭവത്തില്‍ വിശദീകരണവുമായി കൊച്ചി രൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചു.

വരാപ്പുഴ അതിരൂപതാ ബിഷപ്പും ഇപ്പോള്‍ കൊച്ചി രൂപതയുടെ ചുമതല കൈകാര്യം ചെയ്യുന്ന ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ്‌ ഇടയലേഖനം ഇറക്കിയത്‌.

ഞായറാഴ്ച രാവിലെയുള്ള കുര്‍ബാനയ്ക്കിടെയാണ് ദത്തെടുക്കല്‍ വിവാദത്തില്‍ വിശദീകരണവുമായി ഇടയലേഖനം പള്ളികളില്‍ വായിച്ചത്.

അജപാലന ചുമതലകളില്‍ ബിഷപ് ജോണ്‍ തട്ടുങ്കലിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ദത്തെടുക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് രൂപതയിലുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിയ്ക്കുന്നതും വേദനാജനകവുമാണ്.

വിശ്വാസതകര്‍ച്ച പരിഹരിയ്ക്കാന്‍ വിശ്വാസികള്‍ തന്നെ മുന്നോട്ട് വരണം. ദത്തെടുക്കല്‍ സംഭവം അന്വേഷിയ്ക്കാന്‍ മൂന്നംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ വത്തിക്കാന് കൈമാറുമെന്നും ഇടയലേഖനം വിശദീകരിയ്ക്കുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+