സര്‍ക്കാരിന്‌ തീവ്രവാദികളോട്‌ മൃദു സമീപനം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് തീവ്രവാദികളോട് മൃദുസമീപനമാണ് പുലര്ത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
കശ്മീരില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് മലയാളികള് കൊല്ലപ്പെട്ടുവെന്ന വാര്ത്ത സ്ഥിരീകരിച്ചിട്ടും ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മന്ത്രി പാലൊളി മുഹമ്മദ് കുട്ടി കാര്യങ്ങള് നിസ്സാരവത്ക്കരിയ്ക്കുകയാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്.
തിരുവനന്തപുരത്ത് വാര്ത്താ സമ്മേളനത്തില് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഇന്റലിജന്റ്സ് പൂര്ണമായി പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല കേരളത്തില് നിന്നും 300 ഓളം പേരെ റിക്രൂട്ട് ചെയ്തെന്ന വാര്ത്ത നിഷേധിച്ച മന്ത്രി എത്ര പേരെ കാണാതായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പില് ജയിക്കാനായി എന്ഡിഎഫുമായും പിഡിപിയുമായും സഖ്യമുണ്ടാക്കിയ പാര്ട്ടിയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications