ബാങ്കുകള് സുരക്ഷിതം: മന്മോഹന്
ദില്ലി: രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ പിന്തുണയും നല്‌കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
വളര്‍ച്ചാനിരക്ക് പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് പറഞ്ഞ മന്‍മോഹന്‍ രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകളെല്ലാം സുരക്ഷിതമാണെന്നും വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സംസാരിയ്‌ക്കുകയായിരുന്നു പ്രധാനമന്ത്രി.
യോഗത്തില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് ഘടനയെ ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഇത് തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിയ്‌ക്കും.
സമ്പദ് വ്യവസ്ഥ താളം തെറ്റിയതിനാല്‍ ജാഗ്രത പാലിയ്‌ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, കെ.വി കാമത്ത്. സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായ പ്രമുഖര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications