ഓഹരി വിപണി 10,000ന്‌ മുകളില്‍
മുംബൈ: രാജ്യത്തെ ഓഹരി വിപണിയില് വ്യാപാരത്തിന്റെ തുടക്കത്തില്ത്തന്നെ മുന്നേറ്റം. തുടക്കത്തില്ത്തന്നെ സൂചിക പതിനായിരത്തിന് മുകളിലെത്തി.
സെന്സെക്സ് 500 പോയിന്റ് ഉയര്ന്ന് 10,290ലും നിഫ്റ്റി 130 പോയിന്റ് ഉയര്ന്ന് 3015ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. റിപ്പോ, സിആര്ആര് നിരക്കുകള് കുറയ്ക്കാനുള്ള കേന്ദ്രസര്ക്കാറിന്റെ തീരുമാനങ്ങളാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണമായത്.
പുതിയ നിരക്കുകള് തിങ്കളാഴ്ച മുതലാണ് നിലവില് വരുന്നത്. ബാങ്കിങ് മേഖലയിലാണ് തിങ്കളാഴ്ച കൂടുതല് മുന്നേറ്റമുണ്ടായത്. കരുതല് ധനാനുപാത നിരക്ക് കുറച്ചതോടെ 80,000 കോടി രൂപയാണ് ബാങ്കുകളില് അധികമായി ലഭ്യമാകുന്നത്. ഡോളിറിനെതിരെ രൂപയുടെ മൂല്യം 48.99 പൈസയായാണ് ഉയര്ന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications