ബുദ്ധദേവും പാസ്വാനും സ്‌ഫോടനത്തില്‍നിന്നും രക്ഷപ്പെട്ടു
സല്ബോനി: ബംഗാള് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും ബോംബ് സ്ഫോടനത്തില് നിന്നും രക്ഷപ്പെട്ടു.
പശ്ചിമബംഗാള് ഉരുക്കുനിര്മ്മാണശാല ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ബുദ്ധദേവിന്റെയും പാസ്വാന്റെയും വാഹനം കടന്നുപോയ പാലത്തിന് താഴെയാണ് ബോംബ് സ്ഫോടനമുണ്ടായത്. മാവോവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് കരതുന്നത്.
പാസ്വാന്റെ വാഹനവ്യൂഹത്തിലെ അവസാന കാറിന്റെ ഡ്രൈവറുള്പ്പെടെ അഞ്ചു പൊലീസുകാര്ക്ക് പരുക്കേറ്റു. മിഡ്നാപൂരില് കലൈചാന്ദി ഖാലിലെ ദേശീയപാതയിലാണ് സ്ഫോടനം നടന്നത്.
ബുദ്ധദേവിന്റെ വാഹനങ്ങള് കടന്നുപോയതിന് പിന്നാലെയാണ് പാസ്വാന്റെ വാഹനവ്യൂഹം പാലം കടന്നത്. അവസാനവാഹനം പാലം കടക്കുന്നതിനിടെയാണ് ശക്തമായ സ്ഫോടനം നടന്നത്. കുഴിബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications