Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തോട്‌ മൃദു സമീപനമില്ല: കോണ്‍ഗ്രസ്‌

Afzal Guruഭോപ്പാല്‍: പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിയ്‌ക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനുള്ള ശിക്ഷ നടപ്പാക്കണമെന്ന്‌ തന്നെയാണ്‌ ആഗ്രഹിയ്‌ക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കി.

പാര്‍ട്ടിയ്‌ക്ക്‌ ഭീകരരോട്‌ മൃദുസമീപനമോ സഹതാപമോ ഇല്ല. അഫ്‌സലിനെ തൂക്കിലേറ്റും അക്കാര്യത്തില്‍ സംശയം വേണ്ട, കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ്‌ പറഞ്ഞു.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട്‌ ബിജെപിയുടെ പ്രചരണം തടയുകയെന്ന ലക്ഷ്യമിട്ടാണ്‌ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ ഒരിയ്‌ക്കലും അഫ്‌സലിനെയോ ഭീകരപ്രവര്‍ത്തനങ്ങളെയോ പിന്തുണച്ചിട്ടില്ല. ഭീകരതയോട്‌ മൃദു സമീപനമാണ്‌ പുലര്‍ത്തുന്നതെന്ന ആരോപണം വെറുതെയാണ്‌.

അഫ്‌സലിന്‌ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്‌. ഇതിന്റെ ദയാഹര്‍ജി പ്രസിഡന്റിന്റെ പരിഗണനയിലാണ്‌. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും-ദിഗ്‌ വിജയ്‌സിങ്‌ ചൂണ്ടിക്കാട്ടി.

മാലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ സംഘപരിവാര്‍ സംഘടനകള്‍ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി ബിജെപിയെ വിമര്‍ശിയ്‌ക്കാനും സിങ്‌ മടികാണിച്ചില്ല. ബിജെപി കുഴപ്പത്തിലാകുമ്പോഴൊക്കെ സ്‌ഫോടനങ്ങളും നടക്കാറുണ്ടെന്ന്‌ സിങ്‌ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+