Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയെ കണ്ടെത്തുന്നവര്‍ക്ക്‌ ഒരു ലക്ഷം

Lukaദില്ലി: കാണാതായ വളര്‍ത്തുനായയെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ സമ്മാനം. ദില്ലിയില്‍ താമസിക്കുന്ന അമേരിക്കക്കാരായ ഇഫ്‌ത-മാര്‍ത്ത ദമ്പതികളാണ്‌ തങ്ങളുടെ വളര്‍ത്തുനായ ലൂക്കായെ കണ്ടെത്തുന്നവര്‍ക്ക്‌ ഒരു ലക്ഷം സമ്മാനം പ്രഖ്യാപിച്ചത്‌.

കഴിഞ്ഞ ദീപാവലി ദിവസത്തിലാണ്‌ ലൂക്കായെ കാണാതായത്‌. ദീപാവലി ആഷോഷത്തിനിടെ പൊട്ടിയ പടക്കത്തിന്റെ ശബ്ദം കേട്ട്‌ പേടിച്ചാണ്‌ ലൂക്കാ ഓടിപ്പോയത്‌. പിന്നാലെ നായയെത്തേടിപോയെങ്കിലും നിരാശയായിരുന്നു ഫലം.

ലൂക്ക തിരിച്ചെത്തുമെന്ന്‌ കരുതിയെങ്കിലും ഉണ്ടായില്ല. വീടിന്‌ സമീപത്തുള്ള ഓട്ടോക്കാരും മറ്റു ജോലിക്കാരുമൊക്കെ ലൂക്കയെ തിരയാന്‍ ഇവര്‍ക്കൊപ്പം കൂടിയിരുന്നു. ഇവരുടെയൊക്കെ ഓമനയായിരുന്നത്രേ ഈ നായ.

2007 ഡിസംബറിലാണ്‌ വെര്‍ജിനിയയില്‍ നിന്നും ഇവര്‍ ലൂക്കായെ സ്വന്തമാക്കിയത്‌. ലൂക്ക ഇവര്‍ക്ക്‌ സ്വന്തം മകനെപ്പോലെയാണത്രേ. അതുകൊണ്ടാണ്‌ ലൂക്കയെ കണ്ടെത്തുന്നവര്‍ക്ക്‌ ഇവര്‍ വന്‍തുക സമ്മാനം പ്രഖ്യാപിച്ചതെന്ന്‌ മാര്‍ത്തയും ഇഫ്‌തയും പറയുന്നു

മാര്‍ത്ത ദില്ലിയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥയാണ്‌. നായയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 09810302769 എന്ന നമ്പറില്‍ വിളിച്ച്‌ അറിയിക്കണമെന്ന്‌ ദമ്പതികള്‍ അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+