സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വധഭീഷണി
നാഗ്പൂര്: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്ക്കര്ക്ക് വധഭീഷണി. തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ഭീഷണി മുഴക്കിയത്.
ഭീഷണിയെത്തുടര്ന്ന് സച്ചിന്റെ സുരക്ഷാ സംവിധാനങ്ങള് കര്ശനമാക്കി. നാഗ്പൂരില് നടക്കുന്ന ഇന്ത്യ-ആസ്ത്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരത്തില് സച്ചിന് കളിക്കുന്നുണ്ട്.
സച്ചിന് വധഭീഷണിയുണ്ടായ കാര്യം നാഗ്പൂര് പൊലീസ് കമ്മീഷണറര് പ്രവീണ് ദീക്ഷിത്താണ് അറിയിച്ചത്. തനിക്ക് ഇന്ത്യയില് ഒരുഭീഷണിയുമുണ്ടാവില്ലെന്ന് ഇതിന് മുമ്പ് സച്ചിന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഇതിന് മുമ്പ് 2007ലും സച്ചിന് ഇതുപോലെ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. അന്ന് കട്ടക്കില് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ഏകദിനമത്സരത്തിനിടെ അദ്ദേഹത്തെ വധിക്കാന് തീവ്രവാദികള് പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജന്സ് ബ്യൂറോ മുന്നറിയിപ്പ് നല്കുകയായിരുന്നു.












Click it and Unblock the Notifications