കൈക്കൂലി: മെഡി. കോളെജ്‌ ഡോക്ടര്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴ മെഡിക്കല് കോളെജ് നേത്രരോഗ വിഭാഗ മേധാവി ഡോ. മുഹമ്മദ് ഹനീഫ് 500 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ അറസ്റ്റിലായി.
വിജിലന്സ് പോലീസാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഹനീഫിനെ കയ്യോടെ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ നേത്ര ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ആനന്ദവല്ലിയെന്ന രോഗിയോട് വീട്ടില് വന്ന് കാണാന് ഡോക്ടര് നിര്ദ്ദേശിച്ചിരുന്നു.
ആശുപത്രിയ്ക്ക് സമീപമുള്ള വീട്ടിലെത്തിയ രോഗിയില് നിന്നും പണം വാങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്. തുടര്ന്ന് ഹനീഫിന്റെ വസതിയില് വിജിലന്സ് റെയ്ഡ് നടത്തി.












Click it and Unblock the Notifications