Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ഭൂമിയില്ലാത്തവര്‍ക്ക്‌ ഭൂമി നല്‍കുകയാണ്‌ സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ്‌ സെക്രട്ടറിമാരുടെയും പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആദിവാസികള്‍ക്കും മറ്റ്‌ അവശ വിഭാഗങ്ങള്‍ക്കും രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഭൂമി നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരുകയാണ്‌. ഭക്ഷ്യവസ്‌തുക്കള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കാനായി ശ്രദ്ധിയ്‌ക്കണം.

സംസ്ഥാനത്തിന്റെ സുരക്ഷ തകര്‍ക്കാനായി ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നുണ്ട്‌. ഇത്‌ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും- വി.എസ്‌ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ നടത്തിപ്പിന്‌ പ്രത്യേക പരിഗണന നല്‍കണമെന്നും പ്രാദേശിക വികസനഫണ്ടുകളുടെ വിനിയോഗം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരിതാശ്വാസനിധിയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ആനൂകൂല്യം ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ശ്രദ്ധിക്കണം. എം.പി, എം.എല്‍.എ പ്രദേശിക വികസന ഫണ്ടുകള്‍ വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമ​‍്ര​ന്തി അറിയിച്ചു.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പദ്ധതി അവലോകനവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭൂമി ഏറ്റെടുക്കലും പ്രധാന അജണ്ടയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+