Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്നോപാര്‍ക്കില്‍ നടന്നത് തൊഴില്‍ നിയമ ലംഘനം

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ഐബിഎസില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍ നിയമലംഘനമുണ്ടായെന്ന്‌ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബാലചന്ദ്രന്‍ നായര്‍.

സ്ഥാപനത്തിനെതിരെ നടപടി സ്വീകരിയ്‌ക്കാന്‍ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഐബിഎസില്‍ തെളിവെടുപ്പ്‌ നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുന്നതിനിടെയാണ്‌ ഇക്കാര്യങ്ങള്‍ അദ്ദേഹം അറിയിച്ചത്‌.

27 പേരെ പിരിച്ചുവിട്ടതായുള്ള രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇവര്‍ സ്വയം രാജിവെച്ചതാണെന്ന്‌ തെളിയിക്കുന്ന രേഖകള്‍ ഐബിഎസ്‌ അധികൃതര്‍ ഹാജരാക്കിയതായെന്നും അഡീഷണല്‍ കമ്മീഷണര്‍ അറിയിച്ചു.

പിരിച്ചുവിട്ട ജീവനക്കാരില്‍ നിന്നും തെളിവെടുപ്പ്‌ നടത്തിയതിന്‌ ശേഷമെ കമ്പനിയ്‌ക്കെതിരെ എന്ത്‌ നടപടി സ്വീകരിയ്‌ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.

പിരിച്ചുവിട്ട ജീവനക്കാരില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഐബിഎസില്‍ നിന്നും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായെന്ന്‌ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്‌്‌ തിങ്കളാഴ്‌ച രാവിലെയാണ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ്‌ നടത്തിയത്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+