വിപണിയില്‍ ഇടിവോടെ തുടക്കം
മുബൈ: ഇന്ത്യന് ഓഹരി വിപണികളില് നഷ്ടത്തോടെ തുടക്കം. സെന്സെക്സ് 221.46 പോയിന്റ് താഴ്ന്ന് 10,116.22ല് ആണ് വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞ നാലു ഘട്ടങ്ങളായി 1,800 പോയിന്റ് നേട്ടമുണ്ടാക്കിയ ശേഷമാണ് ഈ ഇടിവ്. നിഫ്റ്റി 58.85 പോയിന്റ് താണ് 2,985ല് എത്തി.
റിലയന്സ് ഇന്ഡസ്ട്രീസ്, റിലയന്സ് ഇന്ഫ്ര, ആര്കോം, ഇന്ഫോസിസ്, സത്യം കമ്പ്യൂട്ടേഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി, ഭെല്, ഭാരതി എയര്ടെല്, തുടങ്ങിയവയാണ് ചൊവ്വാഴ്ച നഷ്ടം നേരിട്ട കമ്പനികള്.
ഡോളറുമായുള്ള വിനിമയത്തില് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതും കമ്പനികളുടെ ഓഹരികള് വില്പ്പന സമ്മര്ദ്ദം നേരിടുന്നതുമാണ് വിപണിയ്ക്ക് നഷ്ടമുണ്ടാക്കിയതെന്നാണ് സൂചന.
ഡോളറിനെതിരെ രൂപയുടെ മൂല്യം 48.96 ആയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില് 48.65വരെ രൂപയുടെ മൂല്യം ഉയര്ന്നിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications