ഗോവ മാനഭംഗക്കേസ്‌: മന്ത്രിപുത്രന്‍ കീഴടങ്ങി
പനജി: പ്രായപൂര്ത്തിയാകാത്ത ജര്മ്മന് ബാലികയെ മാനഭംഗപ്പെടുത്തിയ കേസില് ഗോവ വിദ്യാഭ്യാസമന്ത്രിയുടെ മകന് രോഹിത് മൊണ്സരാത്തേ കീഴടങ്ങി.
ചൊവ്വാഴ്ച കലന്ഗുട് പൊലീസ് സ്റ്റേഷനിലാണ് രോഹിത് കീഴടങ്ങിയത്. പിതാവിനൊപ്പം ഔദ്യോഗിക വാഹനത്തിലെത്തിയാണ് രോഹിത് പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.
നവംബര് ഒന്നിന് പീഡിപ്പിക്കപ്പെട്ട കുട്ടി കോടതിയില് എത്തി മൊഴി നല്കിയതിനെത്തുടര്ന്ന് കോടതി ഇരുപത്തിയൊന്നുകാരനായ രോഹിതിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഒക്ടോബര് ആദ്യം കേസ് ആരോപിക്കപ്പെട്ടിരുന്നെങ്കിലും ഒക്ടോബര് 14ന് മാത്രമാണ് പൊലീസ് രോഹിതിനെതിരെ കേസ് രജിസ്റ്റര് ചെയ്തത്. ഇതിനെത്തുടര്ന്നുണ്ടായ പ്രശ്നങ്ങള് ഗോവന് സര്ക്കാറിന്റെ നില പ്രതിസന്ധിയിലാക്കിയതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
രോഹിതിനെക്കൂടാതെ പൊതുമരാമത്ത് മന്ത്രിയുടെ മരുമകനും ഈ കേസില് പങ്കുണ്ടെന്ന് ആരോപണമുണ്ട്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications