പോലീസ് മലക്കം മറിഞ്ഞു: സച്ചിന് വധഭീഷണിയില്ലെന്ന്
ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കറിന് തീവ്രവാദ ഭീഷണിയില്ലെന്ന് നാഗ്‌പൂര്‍ പോലീസ് വ്യക്തമാക്കി. സച്ചിനെ വധിയ്‌ക്കുമെന്ന് പാക് തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് നാഗ്‌പൂര്‍ പോലീസ് വാക്കു മാറ്റിയത്.
ഭീഷണി വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഒരു കളിക്കാരന് നേരെയും പ്രത്യേകിച്ച് ഭീഷണിയില്ലെന്ന് എഡിജിപി പ്രവീണ്‍ ദിഷീത് മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
ടീമംഗങ്ങളോടൊപ്പം നാഗ്‌പൂരിലുള്ള സച്ചിന്‍ തനിക്കെതിരെയുണ്ടായ വധഭീഷണിയെ വകവെയ്‌ക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications