മാനഭംഗം: മന്ത്രിപുത്രന്‍ കീഴടങ്ങിയേയ്‌ക്കും
പനജി: ജര്മ്മന് ബാലികയെ മാനഭംഗപ്പെടുത്തിയ കേസില് ഗോവ വിദ്യാഭ്യാസമന്ത്രി അത്തനാസിയോ മൊണ്സരാത്തോയുടെ മകന് രോഹിത് ചൊവ്വാഴ്ച കീഴടങ്ങുമെന്ന് സൂചന.
പെണ്കുട്ടിയുടെ മാതാവ് കേസ് രജിസ്റ്റര് ചെയ്തതിനെത്തുടര്ന്ന് ഒളിവില്പ്പോയ രോഹിതിനോട് കീഴടങ്ങാന് താന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അത്തനാസിയോ വ്യക്തമാക്കിയിട്ടുണ്ട്.
പതിനാലുകാരിയായ കുട്ടിയെ രോഹിതും പൊതുമരാമത്ത് മന്ത്രിയുടെ മരുമകനും ചേര്ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെത്തുടര്ന്ന് കുട്ടി മാനസികമായി തകര്ന്നതിനാല് പൊലീസിന് കുട്ടിയുടെ മൊഴിയെടുക്കാനോ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനോ കഴിഞ്ഞിരുന്നില്ല.
ഇപ്പോള് നില മെച്ചപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് പരിശോധനയില് തെളിഞ്ഞിട്ടുണ്ട്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications