Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: പുതിയ സംഘത്തില് കോടതിയ്ക്ക് തൃപ്തി

കൊച്ചി: അഭയ കേസില്‍ 45 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പുതിയ സിബിഐ സംഘത്തിന്‌ നിര്‍ദ്ദേശം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ അവര്‍ക്ക്‌ കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസ്‌ ആര്‍ ബസന്ത്‌ വ്യക്തമാക്കി. കേസ്‌ അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പുതിയ സംഘത്തില്‍ കോടതി പൂര്‍ണ തൃപ്‌തി പ്രകടിപ്പിച്ചു.

തിങ്കളാഴ്‌ച പുതിയ സംഘത്തെക്കുറിച്ച്‌ അതൃപ്‌തി പ്രകടിപ്പിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി പി.കെ നന്ദകുമാര്‍ നായരോട്‌ നേരിട്ട്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ചൊവ്വാഴ്‌ച അദ്ദേഹം കോടതിയില്‍ ഹാജരായി.

കഴിഞ്ഞ 16വര്‍ഷമായി നടക്കുന്ന കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്‌ കോടതി പറഞ്ഞു. അന്വേഷണത്തിനായി ഇപ്പോള്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്‍ കഴിവുതെളിയിച്ചയാളാണെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+