നടന്‍ സലിംകുമാറിന്‌ വധഭീഷണി
വടക്കഞ്ചേരി: ചലച്ചിത്രതാരം സലിംകുമാറിന് വധഭീഷണി. പാലക്കാട് ജില്ലയില് കാലുകുത്തിയാല് കൊന്നുകളയുമെന്നാണ് മൊബൈല് ഫോണില് ഭീഷണി വന്നത്.
ഒറ്റരാത്രിയില് മാത്രം നൂറോളം കോളുകളാണ് ഇതുസംബന്ധിച്ച് സലിംകുമാറിന്റെ മൊബൈല് ഫോണിലേയ്ക്ക് വന്നത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് തങ്ങുന്ന താരം തിങ്കളാഴ്ച വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
ഒരു മൊബൈല് ഫോണില് നിന്നും തമിഴ്ചുവയുള്ള മലയാളത്തിലാണത്രേ ഭീഷണി വന്നത്. സൈബര് സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാന് പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
വധഭീഷണിക്കുള്ളകാരണം എന്താണെന്ന് വ്യക്തമല്ല. ഭീഷണിയെത്തുടര്ന്ന് സലിംകുമാര് ഹോട്ടലില് നിന്നും താമസം മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications