കുപ്രചരണം നടത്തുന്നത്‌ യുഡിഎഫിന്റെ കുഴലൂത്തുകാര്‍: പിണറായി
കൊച്ചി: പൊലീസ് സ്റ്റേഷനില് സിപിഎം നേതാക്കള് യോഗം ചേര്ന്നുവെന്ന് പ്രചാരണം നടത്തുന്നത് യുഡിഎഫിന്റെ കുഴലൂത്തുകാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
പൊലീസ് സ്റ്റേഷനുകളില് സിപിഎം രഹസ്യയോഗം ചേരുന്നുവെന്നുള്ള പ്രചാരണം തെരഞ്ഞെടുപ്പ് മുന്നില് കണ്ടാണെന്നും പിണറായി പറഞ്ഞു.
പൊലീസീനെ അവരുടെ വഴിയ്ക്ക് വിടുകയാണ് എല്ഡിഎഫ് നയം. സിപിഎം ഭരിക്കുന്നതുകൊണ്ടോ പാര്ട്ടിയ്ക്ക് ആഭ്യന്തരമന്ത്രിയുള്ളതുകൊണ്ടോ പൊലീസ് പോലീസല്ലാതാകുന്നില്ല. സിപിഎം നിരോധിക്കപ്പെട്ട സംഘടനയല്ല. അതുകൊണ്ടുതന്നെ രഹസ്യമായി യോഗം ചേരേണ്ട കാര്യവുമില്ല- പിണറായി പറഞ്ഞു.
ഇത്തരം പ്രചാരണങ്ങള് പൊലീസിന്റെ മനോവീര്യം കെടുത്താന് മാത്രമേ ഉപകരിയ്ക്കൂ. കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനിലാണ് സിപിഎമ്മുകാര് യോഗം ചേര്ന്നതെന്ന് വ്യക്തമാക്കണം.
ഇതിന് മുമ്പും കേരളത്തില് സിപിഎം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നത് മറക്കേണ്ട- അദ്ദേഹം പറഞ്ഞു. കൊച്ചിയില് സിപിഎം ലക്ഷദ്വീപ് ഘടകത്തിന്റെ പഠനക്യാമ്പ് ഉത്ഘാടനം ചെയ്യുകയായിരുന്നു പിണറായി.












Click it and Unblock the Notifications