ടെക്നോപാര്ക്ക് പിരിച്ചുവിടല് പരാതി ലഭിച്ചു
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐബിഎസ് കമ്പനിയില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പിന് പരാതി ലഭിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണ് പിരിച്ചുവിട്ട ജീവനക്കാര്‍ പരാതി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
കമ്പനിയില്‍ നിന്നും തങ്ങളെ അനധികൃതമായാണ് പിരിച്ചുവിട്ടതെന്ന് പരാതിക്കാര്‍ ബോധിപ്പിച്ചു. കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത് പോലെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലല്ല മറിച്ച് സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാണിച്ചാണ് പിരിച്ചുവിടലെന്ന് പരാതിയിലുണ്ട്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐബിഎസിന് തൊഴില്‍വകുപ്പ് നോട്ടീസ് അയച്ചു. കമ്പനി അധികൃതര്‍ നേരിട്ട് ഹാജരാകണമെന്നും തൊഴില്‍വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ പിരിച്ചുവിട്ട ജീവനക്കാര്‍ വ്യാപകമായി പരാതി നല്കാത്തത് കമ്പനികളുടെ ഭീഷണി മൂലമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
നിയമനടപടികള്‍ക്ക് തുനിഞ്ഞാല്‍ കമ്പനികളിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍മാര്‍ തമ്മില് കൈമാറുന്ന ഇമെയില്‍ കരിമ്പട്ടികകളില്‍ ഇവരെ ഉള്‍പ്പെടുത്തും.
പരാതിയുന്നയിക്കുന്നവരുടെ ഫോട്ടോ സഹിതമുള്ള വിശദാംശങ്ങളാണ് കരിമ്പട്ടികയിലുണ്ടാകുക. കരിമ്പട്ടികയിലുള്‍പ്പെട്ടവരെ മറ്റു കമ്പനികള്‍ സ്വീകരിയ്‌ക്കാന്‍ വിമുഖത കാണിയ്‌ക്കുമെന്നും പറയപ്പെടുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications