ആദ്യ വിജയം ഒബാമക്ക്‌
വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ വിജയം ഒബാമക്ക്. ന്യൂ ഹാംഷെയറിലെ ഡിക്സ് വില്ലെനോച്ചില് പതിവ് രീതിയില് നടത്തിയ ആദ്യ വോട്ടെടുപ്പില് ആറിനെതിരെ 15 വോട്ട് നേടിയാണ് ഒബാമ മുന്നിലെത്തിയത്.
1948 മുതല് പതിവായി ആദ്യം വോട്ടെടുപ്പ് നടക്കുന്ന ഇവിടെ പുലര്ച്ചെയോടെ ഫലം പ്രഖ്യാപിയ്ക്കും.
75 വോട്ടര്മാരുള്ള ഡിക്സ് വില്ലെനോച്ചില് തിങ്കളാഴ്ച രാത്രി തന്നെ വോട്ടെണ്ണല് ആരംഭിച്ചിരുന്നു. റിപ്പബ്ളിക്കന് പാര്ട്ടിയുടെ കുത്തകയായ ഇവിടെ 1968ന് ശേഷം ആദ്യമായാണ് ഒരു ഡമോക്രാറ്റ് സ്ഥാനാര്ഥി വിജയിക്കുന്നത്.
2004ല് ജോര്്ജ് ഡബ്ല്യു ബുഷ് ഇവിടെ നിന്ന് വിജയിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്ഥിയായ റാല്ഫ് നാഡര് മത്സരത്തിനുണ്ടായിരുന്നെങ്കിലും ഒറ്റ വോട്ട് പോലും ഇവിടെ നിന്ന് കിട്ടിയില്ല.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications