Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയുടെ മുത്തശ്ശി അന്തരിച്ചു

Obama with Grandmotherവാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ഥി ബരാക്‌ ഒബാമയുടെ മുത്തശ്ശി മെഡ്‌ലിന്‍ ഡന്‍ഹാം (86) അന്തരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്‌ മണിക്കൂറുകള്‍ ബാക്കി നില്‌ക്കെ‌ മുത്തശ്ശിയുടെ മരണം ഒബാമയെ ദുഖത്തിലാഴ്‌ത്തി. മരണം ഒബാമയുടെ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.

ഒബാമയും ഭാര്യ മിച്ചലിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് മുത്തശ്ശിയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്‌.

ഏറെക്കാലമായി കാന്‍സര്‍ രോഗബാധിതയായി ഹവാലിയിലുള്ള വസതിയില്‍ കഴിയുകയായിരുന്ന മുത്തശ്ശിയെ ഒബാമ കഴിഞ്ഞ മാസം 23ന്‌ സന്ദര്‍ശിച്ചിരുന്നു. പത്താം വയസ്സു മുതല്‍ ഒബാമയെ വളര്‍ത്തിയത്‌ മെഡ്‌ലിന്‍ ആയിരുന്നു.

തന്റെ ഉയര്‍ച്ചയ്‌ക്ക്‌ പിന്നില്‍ മുത്തശ്ശി വലിയ പങ്കു വഹിച്ചിരുന്നെന്ന്‌ ഒബാമ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+