Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗൂരില്‍ കണ്ണും നട്ട്‌ ചൈനീസ്‌ കമ്പനി

കൊല്‍ക്കത്ത: നാനോ കമ്പനിയുപേക്ഷിച്ച ബംഗാളിലെ സിംഗൂരിലേയ്‌ക്ക്‌ കണ്ണും നട്ട്‌ ചൈനീസ്‌ കാര്‍ കമ്പനി. സിംഗൂരിലെ 600 ഏക്കറില്‍ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ചൈനീസ്‌ ഓട്ടോമൊബൈല്‍ കമ്പനി പ്രതിനിധി ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുമായി ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തി.

ചൈനീസ്‌ കമ്പനിയായ ഫസ്റ്റ്‌ ഓട്ടോമോബൈല്‍ വര്‍ക്‌സ്‌(എഫ്‌എഡബ്ല്യൂ) ആണ്‌ ബംഗാളില്‍ കാര്‍ ഫാക്ടറി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട്‌ വന്നിരിക്കുന്നത്‌. 1,500 കോടിയുടെ നിക്ഷേപമാണ്‌ എഫ്‌എഡബ്‌ള്യൂ ബംഗാളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്‌.

സംസ്ഥാന സര്‍ക്കാറിന്‌ 11ശതമാനം നിക്ഷേപമുള്ള യൂറല്‍ ഇന്ത്യയുമായി ചേര്‍ന്നാണ്‌ എഫ്‌എഡബ്ല്യൂവിന്റെ കാര്‍ നിര്‍മാണ പദ്ധതി. ആദ്യഘട്ടത്തില്‍ ചെറുകാര്‍ നിര്‍മ്മാണവും പിന്നീട്‌ ബസുകളുടെ നിര്‍മാണവുമാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ യൂറല്‍ ഇന്ത്യ ചെയര്‍മാന്‍ ജെ.കെ സറഫ്‌ അറിയിച്ചു.

ടാറ്റാ മോട്ടോഴ്‌സ്‌ ഉപേക്ഷിച്ച പദ്ധതി പ്രദേശത്തുതന്നെ ചൈനീസ്‌ കമ്പനി കാര്‍ ഫാക്ടറി സ്ഥാപിക്കുമെന്ന വിശ്വാസത്തിലാണ്‌ ബംഗാള്‍ സര്‍ക്കാര്‍. ഇതുപോരെങ്കില്‍ കല്യാണി, ഖാരഗ്‌പൂര്‍ എന്നിവിടങ്ങളില്‍ സ്ഥലം ഏറ്റെടുത്ത്‌ നല്‍കാമെന്നും സര്‍ക്കാര്‍ കമ്പനിയ്‌ക്ക്‌ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+