റാലിയ്‌ക്കിടെ ചിരഞ്‌ജീവിയ്‌ക്കുനേരെ മുട്ടയേറ്‌
വാറങ്കല്: തെലുങ്ക് സൂപ്പര്താരം ചിരഞ്ജീവിയ്ക്ക് മുട്ടയേറ്. ചൊവ്വാഴ്ച നര്സംപേട്ടില് നടന്ന റാലിയ്ക്കിടെയാണ് ചിരഞ്ജീവിക്കുനേരെ മുട്ടയേറുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് തെലുങ്കാന രാഷ്ട്ര സമിതിയുടെ മൂന്ന് പ്രവര്ത്തകരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തില് പ്രവേശിച്ച ചിരഞ്ജീവിയ്ക്ക് ആദ്യമായാണ് ഇത്തരത്തിലൊരനുഭവമുണ്ടായത്.
ഒരു മുട്ട നേരെവന്ന് വീണത് താരത്തിന്റെ മുഖത്തുതന്നെയായിരുന്നു. സംഭവം കാര്യമാക്കുന്നില്ലെന്നാണ് ചിരഞ്ജീവി പ്രതികരിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്ക്കൊന്നും തന്റെ രാഷ്ട്രീയപ്രവര്ത്തനത്തെ തടസ്സപ്പെടുത്താനാവില്ലെന്നും മുട്ടയും മാലയും താന് ഒരേപോലെ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റാലിയ്ക്കിടെ പലേടത്തും തെലുങ്കാന രാഷ്ട്രസമിതി പ്രവര്ത്തകര് അവരുടെ പതാകയുമായെത്തി റാലി തടസ്സപ്പെടുത്താന് ശ്രമിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications