ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിക്കുന്നു
ദില്ലി: ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കാന്‍ തീരുമാനമായി. ജലവിഭവം, വനം-പരിസ്ഥിതി, നഗരവികസനം എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഗംഗയെ ദേശീയ നദിയാക്കാന്‍ തീരുമാനമുണ്ടായത്.
യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും പങ്കെടുത്തിരുന്നു. ദേശീയ നദിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി അധ്യക്ഷനായി ഗംഗ നദീതട അതോറിറ്റിയും രൂപവല്‍ക്കരിയ്‌ക്കും. ഗംഗ കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അതോറിറ്റിയില്‍ അംഗങ്ങളായിരിക്കും.
കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാനസര്‍ക്കാറുകളുമയി സഹകരിച്ചായിരിക്കും ഇക്കാര്യത്തില്‍ മുന്നോട്ടുപോവുക. ജലത്തിന്റെ സുസ്ഥിര ഉപഭോഗം, വെള്ളപ്പൊക്ക നിയന്ത്രണം, മലിനീകരണം നിയന്ത്രണം, എന്നിവയെല്ലാം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
എല്ലാ ഇന്ത്യക്കാരുടെയും ഹൃദയവും മനസ്സുമാണ് ഗംഗാനദി. ഈ വൈകാരികബന്ധം അംഗീകരിക്കപ്പെടേണ്ടതുണ്ട്- യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications