ഉദ്യോഗസ്ഥയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച്‌ പ്രൊഫൈല്‍ നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍
മുംബൈ: വനിതാ എക്സൈസ് ഉദ്യോഗസ്ഥയുടെ വ്യാജ പ്രൊഫൈല് നിര്മ്മിച്ച് ഇന്റര്നെറ്റില് പ്രസിദ്ധീകരിച്ച യുവാവിനെ മുംബൈ സൈബര് ക്രൈം ഇന്വെസ്റ്റിഗേഷന് സെല് ഉദ്യോഗസ്ഥര് അറസ്റ്റുചെയ്തു.
ഇരുപതുകാരനായ കോവിദ് ഹേമന്ദ് പാട്ടീലിനെ കോടതി നവംബര് 10വരെ പൊലീസ് കസ്റ്റഡിയില് റിമാന്റ് ചെയ്തു. വനിതാ ഉദ്യോഗസ്ഥയെ ലൈംഗികത്തൊഴിലാളിയെന്ന് കാണിച്ചാണ് ഇയാള് പ്രൊഫൈല് നിര്മ്മിച്ചത്.
ഐപി അഡ്രസ് പിന്തുടര്ന്നാണ് പ്രൊഫൈല് നിര്മ്മിച്ച് പ്രസിദ്ധീകരിച്ചത് ഹേമന്ദാണെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ ആദ്യം ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിലും ആരെങ്കിലും തന്റെ ഐപി അഡ്രസ് ഹാക്ക് ചെയ്ത് പ്രൊഫൈല് പ്രസീദ്ധീകരിച്ചതായിരിക്കാമെന്നാണ് ഇയാള് പൊലീസിനോട് പറഞ്ഞത്.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തെത്തുടര്ന്ന് ഇയാള്തന്നെയാണ് പ്രൊഫൈല് പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പ്രസിദ്ധീകരിക്കുക മാത്രമല്ല പ്രൊഫൈലില് വന്ന ചോദ്യങ്ങള്ക്കെല്ലാം ഇയാള് ഉത്തരങ്ങള് നല്കുകയും ചെയ്തിട്ടുണ്ട്.
ഹേമന്ദിന്റെ അച്ഛന് ബിസിനസുകാരനാണ്. ഇയാള്ക്ക് എക്സൈസ് വകുപ്പില് നിന്നും 13ലക്ഷം രൂപ അടയ്ക്കാന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് വന്നിരുന്നു. ഈ കാര്യം പരിഹരിക്കുന്നതിനായി ഇയാള് പലതവണ എക്സൈസ് ഓഫീസ് സന്ദര്ശിച്ചിരുന്നു.
എന്നിട്ടും പിതാവിന്റെ പ്രശ്നത്തിന് പരിഹാരമാവാത്തത്തില് പ്രതിഷേധിച്ചാണത്രേ ഹേമന്ദ് വിനിതാ എക്സൈസ് ഉദ്യോഗസ്ഥയുടെ വ്യാജപ്രൊഫൈല് നിര്മ്മിച്ച് അവരെ അപമാനിക്കാന് ശ്രമിച്ചത്. പ്രൊഫൈലില് ഉദ്യോഗസ്ഥയുടെ പടവും ഫോണ് നമ്പറും ഉള്പ്പെടുത്തിയിരുന്നുവത്രേ.












Click it and Unblock the Notifications