Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി കയ്യേറുന്നവര്‍ക്ക്‌ 3വര്‍ഷം തടവും അരലക്ഷം പിഴയും: വിഎസ്‌

തിരുവനന്തപുരം: സര്ക്കാര്‍ ഭൂമി കയ്യേറുന്നവര്‍ക്ക്‌ മൂന്നുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ഈടാക്കുന്ന ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

മന്ത്രിസഭായോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയ്യേറ്റങ്ങള്‍ക്കായി വ്യാജരേഖ ചമയ്‌ക്കുന്നവര്‍ അഞ്ചുവര്‍ഷം തടവനുഭവിക്കുകയും അരലക്ഷം രൂപ പിഴനല്‍കുകയും ചെയ്യേണ്ടിവരുമെന്നും വി.എസ്‌ അറിയിച്ചു.

2010ലെ ദേശീയ ഗെയിംസ് നടത്തുന്നതിന്‌ ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവയ്‌ക്കാന്‍ യോഗത്തില്‍ തീരുമാനമായി. ദേശീയ ഗെയിംസ് കേരളത്തില്‍ വച്ചുനടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ്‌ രൂപീകരിക്കും.

ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 1,000 കോടി രൂപയുടെ വികസന പദ്ധതിയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കി.

സമ്പൂര്‍ണ കായിക ക്ഷമതാ പദ്ധതി നവംബര്‍ 14ന്‌ കേരളത്തില്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്നതിനും ഈ ദിനം സമ്പൂര്‍ണ കായികക്ഷമതാ ദിനമായി ആചരിക്കാനും തീരുമാനിച്ചു. നിയസഭാ സമ്മേളനം നവംബര്‍ 24ന്‌ വിളിച്ചുകൂട്ടാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും വി.എസ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+