പിഡിപി വോട്ട് വേണ്ട: യുഡിഎഫ്
തിരുവനന്തപുരം: വരാനിരിയ്‌ക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പിഡിപി, എന്‍ഡിഎഫ് സംഘടനകളുടെ വോട്ടോ സഹായമോ യുഡിഎഫിന് ആവശ്യമില്ലെന്ന് മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.
സംസ്ഥാനത്തെ തീവ്രവാദ-ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിധവളപത്രം പുറത്തിറക്കണമെന്നും മുന്നണി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മതതീവ്രവാദ സംഘടനകളുമായി യുഡിഎഫ് ഒരിയ്‌ക്കലും ബന്ധപ്പെട്ടിട്ടില്ല. ഭാവിയിലും ഇത്തരം സംഘടനകളുമായി മുന്നണി ബന്ധം പുലര്‍ത്തില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പിഡിപി, എന്‍ഡിഎഫ് സംഘടനകളുമായി ബന്ധമുണ്ടാക്കിയ എല്‍ഡിഎഫ് അവരുടെ വോട്ട് ഇനിയും വേണമോയെന്ന കാര്യം വ്യക്തമാക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications