തീവ്രവാദം: വാര്‍ത്തകള്‍ അതിശയോക്തിപരമെന്ന് വിഎസ്‌
തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദപ്രവര്ത്തനം സംബന്ധിച്ച് പുറത്തുവരുന്ന പലവാര്ത്തകളും അതിശയോക്തിപരമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. കോടതിയില് നല്കിയ രേഖയെന്ന പേരില്പോലും പ്രചരിപ്പിക്കപ്പെട്ടത് അതിശയോക്തിപരമായ കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു
ചൊവ്വാഴ്ച ജില്ലാ കളക്ടര്മാരുടെയും ജില്ലാ പൊലീസ് സൂപ്രണ്ടുമാരുടെയും യോഗത്തിന് ശേഷം മാധ്യമപ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസും ഇന്റലിജന്സും തീവ്രവാദികളെ കണ്ടെത്താന് ശക്തമായ നടപടികള് സ്വീകരിക്കുന്നുണ്ട്. അതിനെ താഴ്ത്തിക്കെട്ടുന്ന സമീപനം ഉണ്ടാകാന് പാടില്ല.
ഒരു മതവിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്ത്തുന്നത് തരത്തിലുള്ള വാര്ത്തകള് പാടില്ല. പണം മോഹിച്ച് ഏതാനും പേര് കാണിക്കുന്ന കുറ്റകൃത്യങ്ങളെ മതത്തിന്റെ പേരില് എഴുതിച്ചേര്ക്കുന്നത് വര്ഗീയവിദ്വേഷം വളര്ത്തും- വിഎസ് ഓര്മ്മിപ്പിച്ചു.
നാലുമലയാളികള് കശ്മീരില് കൊല്ലപ്പെട്ടതിന്റെ പേരില് കേരളം തീവ്രവാദികളുടെ കേന്ദ്രമായിയെന്ന പ്രചാരണം ദ്രോഹകരമാണ്. മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച ക്രമസമാധാനനില കേരളത്തിലാണെന്നും നമ്മുടെ പൊലീസ് ജാഗ്രത കാട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ഭീകര പ്രവര്ത്തനം സംബന്ധിച്ച് ധവളപത്രം വേണമെന്ന യുഡിഎഫ് ആവശ്യം അംഗീകരിക്കാന് കഴിയില്ല. ഭക്ഷ്യകാര്യത്തിലടക്കം കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാത്ത സമീപനമായിരുന്നു ഉമ്മന്ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും പി.പി തങ്കച്ചനും. തിരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രചാരണമാണ് അവരുടേത്- വിഎസ് കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications