ഇനി ഒബാമ യുഗം...
വാഷിംഗ്‌ടണ്‍: ഇത് കാലം കാത്തിരുന്ന നിമിഷം. വംശീയ വര്‍ണ വിവേചനങ്ങളുടെ പേരില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ രാജ്യത്തിന്റെ ഭരണസാരഥ്യം അവന്റെ കൈകളിലേക്കെത്തുമ്പോള്‍ കാലം ചരിത്രത്തോട് ചെയ്യുന്ന നീതിയായി അത് മാറുന്നു.
രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ആധുനിക അമേരിക്കയുടെ രാഷ്ട്രത്തലവനായി ബറാക് ഒബാമ ഹുസൈന്‍ എന്ന ആഫ്രോ-അമേരിക്കന്‍ വംശജന്‍ എത്തിപ്പെടുമ്പോള്‍ തിരുത്തിക്കുറിയ്ക്കപ്പെടുന്നത് 'വെള്ളക്കൊട്ടാരത്തില്‍ വെളുത്തവന്‍' മാത്രമെന്ന വെള്ളക്കാരന്റെ സഹജമായ അഭിനിവേശം കൂടിയാണ്.
ഇലിനോയിയില്‍ നിന്നുള്ള നാല്‌പത്തിയാറുകാരനായ ഈ സെനറ്റര്‍ ലോകത്തിന് മുന്നില്‍ ഇനി അമേരിക്കയുടെ മുഖമായി മാറും.
തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച അമേരിക്കന്‍ ജനതയ്‌ക്ക് ഒബാമ നന്ദി പറഞ്ഞു. ഷിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അമേരിക്ക എന്തിനും സാധ്യമാകുന്ന സ്ഥലമാണെന്ന് തെളിയിച്ചിരിയ്‌ക്കുകയാണെന്ന് ഒബാമ പറഞ്ഞപ്പോള്‍ ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കി.
അമേരിക്കയില്‍ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഇത് അമേരിക്കന്‍ ജനതയുടെ ഐക്യത്തിന്റെ ശബ്ദമാണ്. പാവപ്പെട്ടവനും ആലംബഹീനനും സമ്പന്നനും ലൈംഗിക ന്യൂനപക്ഷവും ഒരു പോലെ മുഴക്കുന്ന ശബ്ദം ഒബാമ തുടര്‍ന്നു. ഇത് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നേടിയ വിജയമാണ്.
പ്രസംഗത്തില്‍ എതിരാളിയായ മക്കെയ്‌നെ ബഹുമാനിയ്‌ക്കാനും പുതിയ പ്രസിഡന്റ് മറന്നില്ല. മക്കെയ്‌ന്‍ നന്നായി പോരാടിയെന്ന കാര്യം ആരും മറക്കരുതെന്ന് ഒബാമ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പില്‍ തോല്‌വി അംഗീകരിയ്‌ക്കുന്നതായി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മക്കെയ്‌ന്‍ പ്രസ്‌താവിച്ചു. പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും നല്കണമെന്ന് മക്കെയ്ന്‍ അനുയായികളോട് ആവശ്യപ്പെട്ടു.
അമേരിക്കയുടെ മാറുന്ന മനോഭാവം പ്രതിഫലിച്ച തിരഞ്ഞെടുപ്പില്‍ 338 ഇലക്ട്രല്‍ വോട്ട് നേടിയാണ് ഒബാമ ചരിത്ര വിജയം കുറിച്ചത്. പ്രധാന എതിരാളിയായ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്‌ന് 155 ഇലക്ട്രല്‍ വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ.
രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയയിലും ഓഹിയോവിലും തകര്‍പ്പന്‍ വിജയമാണ് ഒബാമ സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്‌ളിക്കന്‍മാര്‍ കൈയടക്കിവെച്ചിരുന്ന ന്യൂമെക്‌സിക്കോ, ഇയോവ, വിര്‍ജീനിയ, കൊളറാഡോ, നോവേഡ, ഫ്‌ളോറിഡ എന്നീ സ്‌റ്റേറ്റുകള്‍ ഒബാമയിലൂടെ ഡമോക്രാറ്റുകള്‍ പിടിച്ചെടുത്തു.
ഇതിന് പുറമെ ഇല്ലിനോയ്,ന്യൂഹാംഷെയര്‍, മസാച്ചുസെറ്റ്, ഡിസ്‌ട്രിക്ട് ഓഫ് കൊളംബിയ ന്യൂജഴ്‌സി, മിനസൊട്ട, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഹവായ്, വാഷിങ്‌ടണ്‍ തുടങ്ങിയവയും ഒബാമയ്‌ക്കൊപ്പം നിന്നു.
1960ന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളുടെ 51 ശതമാനത്തോളം ഒബാമ നേടി.
അമേരിക്കയുടെ നാല്‌പത്തിനാലാമത് പ്രസിഡന്റായി 2009 ജനുവരി 20ന് ബറാക് ഒബാമ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ അമേരിക്ക പുതിയ യുഗത്തിലേക്ക് ചുവട് വെയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications