Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയ്ക്ക് ചരിത്ര വിജയം

വാഷിങ്‌ടണ്‍: അമേരിക്കയുടെ നാല്‌പത്തിനാലാമത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ബരാക്ക്‌ ഒബാമയ്‌ക്ക്‌ 338 ഇലക്ട്രല്‍ കോളെജ്‌ വോട്ടുകള്‍ ലഭിച്ചു.

എതിരാളിയായി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്‌ന്‌ 159 വോട്ടുകളെ നേടാനായുള്ളൂ. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഒബാമയെ ജോണ്‍ മക്കെയ്‌ന്‍ അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പില്‍ തോല്‌വി സമ്മതിച്ചു കൊണ്ട്‌ അരസോണയിലെ ഫീനിക്‌സ്‌ ഹോട്ടലില്‍ നടത്തിയ പ്രസംഗത്തിന്‌ മുമ്പാണ്‌ മക്കെയ്‌ന്‍ ഒബാമയെ ഫോണില്‍ വിളിച്ച്‌ അനുമോദിച്ചത്‌.

അടുത്ത നാല്‌ വര്‍ഷത്തേക്ക്‌ അമേരിക്കയെ നയിക്കേണ്ട ഒബാമയ്‌ക്ക്‌ തന്റെ എല്ലാവിധ പിന്തുണയും മക്കെയ്‌ന്‍ വാഗ്‌ദാനം ചെയ്‌തു. രാജ്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഒബാമയ്‌ക്ക്‌ സര്‍വവിധ പിന്തുണയും നല്‌കാന്‍ തന്റെ അനുയായികളോട്‌ മക്കെയ്‌ന്‍ ആഹ്വാനം ചെയ്‌തു.

സുഹൃത്തുക്കളെ സുദീര്‍ഘമായ യാത്രയുടെ അവസാനമാണ്‌ ഇത്‌. അമേരിക്കയിലെ ജനങ്ങള്‍ തീരുമാനിച്ചിരിയ്‌ക്കുന്നു. വളരെ വ്യക്തമായി തന്നെ അവര്‍ തീരുമാനമെടുത്തിരിയ്‌ക്കുന്നു- മക്കെയ്‌ന്‍ അനുയായികളോട്‌ പറഞ്ഞു.

ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അമേരിക്കന്‍ പ്രസിഡന്റ്‌ പദവിയിലേക്ക്‌ തിരഞ്ഞെടുത്തതിനെ ചരിത്രപരമെന്നാണ്‌ മക്കെയ്‌ന്‍ വിശേഷിപ്പിച്ചത്‌. വംശീയ വിവേചനത്തിന്റെ മുറിവുണക്കാന്‍ ഇത്‌ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒബാമ കഴിവുള്ളയാളാണെന്ന്‌ പറഞ്ഞ മക്കെയ്‌ന്‍ താന്‍ ഒബാമയെ ബഹുമാനിയ്‌ക്കുന്നുണ്ടെന്നും വ്യക്തമാക്കി.

1.50 PM

വിജയത്തേരില്‍ ഒബാമ

വാഷിങ്‌ടണ്‍: ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ പദവിയിലേക്ക്‌ ആദ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അവരോധിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഡമോക്രാറ്റ്‌ സ്ഥാനാര്‍ഥി ബറാക്‌ ഒബാമ ഇതുവരെ 297 ഇലക്ട്രല്‍ കോളെജ്‌ വോട്ടുകള്‍ നേടിക്കഴിഞ്ഞു.

270 വോട്ടുകളാണ്‌ വിജയിക്കാന്‍ വേണ്ടത്‌. മുഖ്യ എതിരാളിയായ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്‌ന്‌ 145 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്‌.

9.45 AM

ഒബാമ മുന്നേറ്റം തുടരുന്നു

വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ഡെമോക്രാറ്റ്‌ സ്ഥാനാര്‍ഥി ബറാക്‌ ഒബാമ മുന്നേറ്റം തുടരുന്നു.

ബറാക്‌ ഒബാമ 207 ഇലക്ട്രല്‍ കോളെജ്‌ വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മുഖ്യ എതിരാളിയായ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്‌ന്‍ 138 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്‌.

വെള്ളക്കൊട്ടാരത്തില്‍ അധികാരത്തിലേറാന്‍ ഒബാമയ്‌ക്ക് ഇനി 63 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി വേണം.

ഫലം പുറത്തു വന്ന സംസ്ഥാനങ്ങളില്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലങ്ങള്‍ തന്നെയാണ്‌ പ്രതിഫലിയ്‌ക്കുന്നത്‌.

09.11 AM

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+