യാഹൂവും ഗുഗീളും പരസ്യ കരാര്‍ റദ്ദാക്കി
സാന്ഫ്രാന്സിസ്കോ: യാഹുവിന് സെര്ച്ച് പേജുകളില് പരസ്യങ്ങള് നല്കാനുള്ള കരാറില് നിന്നും ഗൂഗിള് പിന്മാറി.
യാഹുവിന്റെ സെര്ച്ച് പേജുകളില് ഗൂഗിളിന്റെ പരസ്യങ്ങള് നല്കുന്നതിനെതിരെ നിയമപ്രശ്നങ്ങള് നിലനില്ക്കുന്നതിനാലാണ് കരാറില് നിന്നും പിന്മാറാന് തീരുമാനിച്ചതെന്ന് ഗൂഗിള് അറിയിച്ചു.
ഈ പിന്മാറ്റം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന യാഹൂവിനെ ഏറെ ബാധിയ്ക്കും. സെര്ച്ച് എന്ജിന് ഫലങ്ങള്ക്കൊപ്പം ഗൂഗിള് പരസ്യങ്ങള് നല്കി പ്രവര്ത്തനച്ചെലവ് കണ്ടെത്താനുള്ള യാഹുവിന്റെ പദ്ധതിയാണ് ഇതോടെ തകര്ന്നത്.
നാലുമാസത്തെ കൂടിയാലോചനകള്ക്ക് ശേഷമാണ് ഗൂഗിള് ഈ തീരുമാനത്തില് എത്തിയിരിക്കുന്നത്. ചില പരസ്യദാതാക്കളും സര്ക്കാറും ഈ കരാറില് അപകടകരമായ എന്തോ ഉണ്ടെന്ന ആരോപിക്കുന്നുവെന്ന് ഗൂഗിള് ചീഫ് ലീഗല് ഓഫീസര് തന്റെ ബ്ലോഗില് വ്യക്തമാക്കിയിട്ടുണ്ട്.
യാഹൂവിനെ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള് വിജയിക്കാതിരുന്നതിനെത്തുടര്ന്നായിരുന്നു ഗൂഗിളിന്റെ പരസ്യങ്ങള് പങ്കുവയ്ക്കുന്നതിന് ഇരു കമ്പനികളും ധാരണയുണ്ടാക്കിയത്.
ഇതില് നിന്നും ഗൂഗിള് പിന്മാറിയ സ്ഥിതിയ്ക്ക് യാഹൂവും മൈക്രോസോഫ്റ്റും തമ്മിലുള്ള ചര്ച്ചകള് വീണ്ടും സജീവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
!
![]()












Click it and Unblock the Notifications