എസ്‌ബിഐ പലിശ നിരക്ക്‌ കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് കുറച്ചു. പലിശനിരക്കില് മുക്കാല് ശതമാനത്തിന്റെ വരെ കുറവുണ്ടാകും.
പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില് വരുമെന്ന് എസ്ബിഐ വൃത്തങ്ങള് അറിയിച്ചു. ധനമന്ത്രി പി. ചിദംബരത്തിന്റെ നിര്ദ്ദേശം പരിഗണിച്ചാണ് ബാങ്ക് പലിശനിരക്ക് കുറച്ചത്.
റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയും റിപ്പോ നിരക്കുകളില് കുറവ് വരുത്തിയതോടെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള് പലശനിരക്കില് കുറവുവരുത്തിയത്.
നേരത്തേ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സിന്റിക്കേറ്റ് ബാങ്ക്, എന്നിവയും പലിശനിരക്ക് കുറച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications