Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്‌സ്‌ പതിനായിരത്തില്‍ താഴെ

മുംബൈ: ആഗോള വിപണിയിലെ തകര്‍ച്ചയുടെ തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ഇടിവ്‌. സെന്‍സെക്‌സ്‌ പതിനായിരത്തിലും താഴെയായി.

രാവിലെ വന്‍ ഇടിവ്‌ രേഖപ്പെടുത്തി 9700 വരെ താണിരുന്നെങ്കിലും പതിനൊന്ന്‌ മണിയോടെ വിപണി ശക്തിയാര്‍ജിച്ചിരുന്നു. 276 പോയിന്റ്‌ നഷ്ടത്തില്‍ 9843നാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്‌. നിഫ്‌റ്റി 70 പോയിന്റ്‌ നഷ്ടത്തില്‍ 2924ല്‍ വ്യാപാരം നടക്കുന്നു.

12:15 PM

ഓഹരി വിപണിയില്‍ ഇടിവ്‌

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്‌. സെന്‍സെക്‌സ്‌ 380 പോയിന്റും നിഫ്‌റ്റി 100 പോയിന്റും ഇടിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ വിപണിയെ ബാധിക്കുന്നത്‌ തുടരുകയാണ്‌.

ഏഷ്യന്‍ വിപണികളിലെല്ലാം കനത്ത തകര്‍ച്ചയോടെയാണ്‌ വ്യാപാരം നടക്കുന്നത്‌. രാജ്യാന്തര വിപണിയില്‍ എണ്ണവിലയും കുറഞ്ഞിട്ടുണ്ട്‌. ഡിസംബറിലേയ്‌ക്കുള്ള ക്രൂഡ്‌ ഓയിലിന്‌ 64.83 മുതല്‍ 65.7 ഡോളര്‍വരെയാണ്‌ ന്യൂയോര്‍ക്‌ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടന്നത്‌.

അമേരിക്കയിലെ ഒക്ടോബറിലെ ഗ്യാസോലിന്‍ ആവശ്യകത, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കുറവായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

അമേരിക്കന്‍ ഓഹരിവിപണിയിലും വ്യാഴാഴ്‌ച ഇടിവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഡൗഡോണ്‍സ്‌ 486 പോയിന്റ്‌ കുറഞ്ഞാണ്‌ വ്യാപാരം തുടങ്ങിയത്‌. മിക്ക സൂചികകളും അഞ്ചുശതമാനത്തോളം ഇടിവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഒബാമയുടെ വിജയം ഓഹരിവിപണിയില്‍ ഉണര്‍വുണ്ടാക്കിയിരുന്നെങ്കിലും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ടും ലേബര്‍ ഇന്റന്‍സീവ്‌ റിപ്പോര്‍ട്ടും പുറത്തുവന്നതോടെയാണ്‌ വിപണിയില്‍ ഇടിവുണ്ടായത്‌.

10:30 AM

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+