മുഖത്തടി: 350 പേര്‍ ജനശക്തി പാര്‍ട്ടി വിട്ടു
ഭോപ്പാല്: ഭാരതീയ ജനശക്തി പാര്ട്ടി നേതാവ് ഉമാഭാരതി പാര്ട്ടി ജില്ലാ ജനറല് സെക്രട്ടറിയെ മുഖത്തടിച്ചതില് പ്രതിഷേധിച്ച് 350 പാര്ട്ടി പ്രവര്ത്തകര് രാജിവച്ചു.
ചിന്ദ്വാര ജില്ലാ സെക്രട്ടറി അനില് റായിയെ ഉമ കരണത്തടിച്ചത് നേരത്തേതന്നെ വാര്ത്തയായിരുന്നു. സംഭവത്തില് പ്രതിഷേധിച്ച് പാര്ട്ടി ചിന്ദ്വാര ജില്ലാ പ്രസിഡന്റുള്പ്പെടെയുള്ളവരാണ് പാര്ട്ടി വിട്ടത്.
ബുധനാഴ്ച നടന്ന സംഭവത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് സഹോദരനെപ്പോലെ കരുതുന്നതുകൊണ്ടാണ് അനിലിനെ താന് അടിച്ചതെന്ന് ഉമയും ഉമ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് അനിലും പറഞ്ഞിരുന്നു. എന്നാല് ഇതുകൊണ്ട് പ്രവര്ത്തകര് തൃപ്തരായില്ലെന്നതാണ് കൂട്ടരാജി വ്യക്തമാക്കുന്നത്.
ജനശക്തി പാര്ട്ടിയിലെ വിമത വിഭാഗം നേതാവ് പ്രഹ്ലാദ് പട്ടേലിനോട് അടുപ്പമുള്ളയാളാണ് റായ്. പാര്ട്ടി യോഗം നടക്കുന്നതിനിടെ ചിലരെ ഫോണില് വിളിച്ച് ഇറങ്ങിപ്പോരാന് അനില് ആവശ്യപ്പെട്ടതാണ് ഉമയെ പ്രകോപിപ്പിച്ചതെന്നാണ് പാര്ട്ടി വൃത്തങ്ങള് വ്യക്തമാക്കിയിരുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()












Click it and Unblock the Notifications