ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച നടന്ന 33 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില് യുഡിഎഫിന് നേട്ടം.
ഉപതിരഞ്ഞെടുപ്പ് നടന്ന 26 സീറ്റുകളില് 15 എണ്ണത്തിലും യുഡിഎഫ് ജയിച്ചപ്പോള് 10 സീറ്റാണ് എല്ഡിഎഫിന് നേടാന് കഴിഞ്ഞത്. രണ്ടു സീറ്റുകളില് എല്ഡിഎഫ് ബിജെപിസ്ഥാനര്ത്ഥികള്ക്ക് പുറകിലാണ്. ഒരു സീറ്റില് സ്വതന്ത്രന് ജയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്തില് പ്രസിഡന്റ് സ്ഥാനം വീണ്ടും എല്ഡിഎഫ് നേടി. സിപിഎമ്മിലെ കെ.പി. സുഗുണന് 11നെതിരെ 12 വോട്ടുകള്ക്കാണ് വിജയിച്ചത്. യുഡിഎഫിലെ രാധാ വി. നായരായിരുന്നു എതിര് സ്ഥാനാര്ഥി.
ആലപ്പുഴ ജില്ലയില് എല്ഡിഎഫ് രണ്ട് സീറ്റുകള് നേടി. വടക്കന് പറവൂര് നഗരസഭാ 19ാം വാര്ഡിലെ ഉപതിരഞ്ഞെടുപ്പില് യുഡിഎഫിനാണ് വിജയം. കോട്ടുവള്ളിയിയിലെ അഞ്ചാം വാര്ഡിലും കായം കുളം നഗരസഭയിലും സിപിഎം വിജയം നേടി.
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ പൊഞ്ചേരിയില് യുഡിഎഫിനാണ് ജയം. മലപ്പുറം ജില്ലയിലെ മൂന്നു സീറ്റുകളില് രണ്ടിടത്ത് യിഡിഎഫും ഒരിടത്ത് എല്ഡിഎഫും ജയിച്ചു.
കണ്ണൂരില് അഞ്ച് സീറ്റുകളില് നാലെണ്ണം സിപിഎം നേടിയപ്പോള് ഒന്ന് മുസ്ലിം ലീഗിന് ലഭിച്ചു. കാസര്ക്കോട് ജില്ലയിലെ മുളിയാര് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്ഡിലും മുസ്ലിം ലീഗിനാണ് ജയം.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications