ഐപോഡിന്റെ പിതാവ്‌ ടോണി ഫെഡല്‍ ആപ്പിള്‍ വിടുന്നു
സാന്ഫ്രാന്സിസ്കോ: ഐപോഡിന്റെ പിതാവായി അറിയപ്പെടുന്ന ടോണി ഫെഡല് ആപ്പിള് വിടുന്നു ആപ്പിളില് ഐപോഡ് ഡിവിഷന് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിയ്ക്കുയായിരുന്നു അദ്ദേഹം.
വിപണിയില് ആപ്പിളിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതില് ഐപോഡ് നിര്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഫെഡലിന് പകരം ഐബിഎം എക്സിക്യൂട്ടീവായ മാര്ക് പാപെര്മാസ്റ്ററാണ് ചാര്ജെടുക്കുന്നത്.
മുഴുവന് സമയ ജോലിയില് നിന്നും വിരമിക്കുകയാണെങ്കിലും ഫെഡല് ആപ്പിളിന്റെ ഉപദേശകനായി തുടരുമെന്ന് ആപ്പിള് വൃത്തങ്ങള് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്കൊണ്ടാണത്രേ മുഴുവന് സമയ ചുമതല അദ്ദേഹം ഒഴിയുന്നത്.
ഫെഡലിന്റെ ഭാര്യ ഡാനിയേലെ ലാമ്പര്ട്ടും ആപ്പിളിലാണ് ജോലി ചെയ്യുന്നത്. ആപ്പിളിന്റെ മാനവ വിഭവശേഷി വകുപ്പിലാണ് ഇവര് പ്രവര്ത്തിക്കുന്നത്. 2008 അവസാനത്തോടെ താനും ആപ്പിള് വിടുമെന്ന് ഡാനിയേലെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications