സാമ്പത്തിക മാന്ദ്യം: കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന്‌ ഐഎംഎഫ്‌
വാഷിങ്ടണ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ലോകത്തെ പ്രമുഖ രാഷ്ട്രങ്ങള് ഇത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്).
വികസിതരാജ്യങ്ങളുടെ ആവശ്യകതയിലും വാങ്ങാനുള്ള കഴിവിലും പ്രതീക്ഷിച്ചതിലേറെ ഇടിവുണ്ടാകുമെന്നും ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന് ഒലിവിയര് ബ്ലങ്കാഡ് അറിയിച്ചു.
ലോക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന രീതിയില് രാഷ്ട്രങ്ങള് പണം ചെലവഴിക്കണമെന്ന് ഐഎംഎഫ് അഭ്യര്ത്ഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് വിവിധ സര്ക്കാറുകള് സ്വീകരിച്ച നടപടികള് പ്രയോജനപ്രദമാണ്. ഈ നടപടികള്ക്ക് വിപണിയില് പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തില് കൂടുതല് നടപടികള് സ്വീകരിക്കേണ്ടത് ആവശ്യമാണ്- ഐഎംഎഫ് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് ഐഎംഎഫ് വളര്ച്ചാനിരക്കുകള് പുനര്നിര്ണയിച്ചിട്ടുണ്ട്. 2009ല് രാജ്യാന്തര സാമ്പത്തിക വളര്ച്ചാ നിരക്ക് 2.2 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് അറിയിച്ചു. മുമ്പ് പ്രവചിച്ചിരുന്നതിനേക്കാള് 0.8 ശതമാനം കുറവാണിത്.
അമേരിക്കന് സമ്പദ് വ്യവസ്ഥയുടെ വളര്ച്ചാ നിരക്കില് അടുത്ത വര്ഷം 0.7 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് ഐഎംഎഫ് വിലയിരുത്തി. നേരത്ത് ഇത് 0.1 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.
ബ്രിട്ടീഷ് സാമ്പത്തിക വളര്ച്ചാ നിരക്കില് 1.3 ശതമാനം വരെ കുറവുവന്നേയ്ക്കാമെന്നും ഇന്ത്യയുള്പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ വളര്ച്ചാനിരക്ക് 5.1 ശതമാനമായി കുറയുമെന്നും ഐഎംഎഫ് പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications