Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോ എതിരാളി അണിയറയില്‍

Tata's Nanoമുംബൈ: ടാറ്റയുടെ കൊട്ടിഘോഷിയ്‌ക്കപ്പെട്ട നാനോ കാറിനുള്ള എതിരാളി അണിയറയില്‍ ഒരുങ്ങുന്നു.

പ്രമുഖ ഫ്രഞ്ച്‌ കാര്‍ നിര്‍മാതാക്കളായ റെനോള്‍ട്ട്‌, ജപ്പാനിലെ നിസാന്‍, പ്രമുഖ ഇന്ത്യന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ ബജാജ്‌ സംയുക്ത സഖ്യമാണ്‌ നാനോയുടെ എതിരാളിയെ വാര്‍ത്തെടുക്കുന്നത്‌.

അള്‍ട്രാ ലോ കോസ്‌റ്റ്‌ (യുഎല്‍സി)എന്ന കോഡ്‌ നാമത്തിലാണ്‌ ചെലവ്‌ കുറഞ്ഞ കാറിന്റെ ഗവേഷണ അതിവേഗത്തില്‍ പുരോഗമിയ്‌ക്കുന്നത്‌.

2011ന്റെ ആരംഭത്തില്‍ തന്നെ മഹാരാഷ്ട്രയിലെ ചകനില്‍ നിന്നും കാര്‍ വിപണിയിലെത്തിയ്‌ക്കാനാണ്‌ സംഖ്യം ശ്രമിയ്‌ക്കുന്നത്‌. റെനോള്‍ട്ടിലെ വിദഗ്‌ധര്‍ തയാറാക്കിയ കാറിന്റെ ഡിസൈന്‍ അംഗീകരിയ്‌ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്‌.

ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും ഓഹരിത്തകര്‍ച്ചയുമൊന്നും ചെറുകാര്‍ നിര്‍മാണത്തെ ബാധിയ്‌ക്കുകയില്ലെന്ന്‌ റിനോള്‍ട്ട്‌ അധികൃതര്‍ പറയുന്നു.

ടാറ്റയുടെ നാനോയ്‌ക്ക്‌ മറുപടിയായി 2500ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) വിലയ്‌ക്ക്‌ കാര്‍ പുറത്തിറക്കാന്‍ തന്നെയാണ്‌ സഖ്യത്തിന്റെ നീക്കം. മാറിയ സാമ്പത്തിക കാലാവസ്ഥയില്‍ ഇത്‌ വന്‍വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു.

നാനോയ്‌ക്ക്‌ ജനങ്ങളില്‍ നിന്ന്‌ ലഭിയ്‌ക്കുന്ന പ്രതികരണം കൂടി കണക്കിലെടുത്ത്‌ കാര്‍ നിര്‍മാണത്തില്‍ മാറ്റം വരുത്താനും പുതിയ കമ്പനിയ്‌ക്ക്‌ നീക്കമുണ്ട്‌.

പുതിയ ചെറുകാര്‍ പ്രൊജക്ടില്‍ 50 ശതമാനം നിക്ഷേപം നടത്തിയിരിക്കുന്നത്‌ ബജാജാണ്‌. റെനോള്‍ട്ടും നിസാനും 25 ശതമാനം നിക്ഷേപം വീതമാണുള്ളത്‌.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+