പ്രൊഫസര്‍ ഗിലാനിയെ എബിവിപിക്കാര്‍ തടഞ്ഞു, മുഖത്ത്‌ തുപ്പി
ദില്ലി: പാര്ലമെന്റ് ആക്രമണക്കേസില് കുറ്റവിമുക്തനായ ദില്ലി സര്വ്വകലാശാലാ അധ്യാപകന് പ്രൊഫസര് എസ്എആര് ഗിലാനിയെ എബിവിപിക്കാന് തടയുകയും മുഖത്ത് തുപ്പുകയും ചെയ്തു.
ദല്ഹി സര്വ്വകലാശാലയിലെ ചരിത്ര വകുപ്പ് സംഘടിപ്പിച്ച സെമിനാറില് പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രവര്ത്തകര് ഗിലാനിയെ തടഞ്ഞത്. സെമിനാര് ഹാളിലേയ്ക്കുവന്ന ഗിലാനിയെ എബിവിപിക്കാര് വളയുകയായിരുന്നു.
മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ പ്രവര്ത്തകര് വേദിയിലുണ്ടായിരുന്ന കസേരയും മേശയും ഉച്ചഭാഷിണിയും അടിച്ചു തകര്ത്തു. ബഹളത്തിനിടെ ഒരു പ്രവര്ത്തകന് ഗിലാനിയുടെ മുഖത്ത് തുപ്പി.
മറ്റ് അധ്യാപകരും വിദ്യാര്ത്ഥികളും ചേര്ന്നാണ് അദ്ദേഹത്തെ ബഹളത്തില് നിന്നും രക്ഷിച്ചത്. പിന്നീട് അദ്ദേഹം സെമിനാറില് പങ്കെടുത്തു.
കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്ത്ഥികളും സര്വ്വകലാശാലാ വൈസ് ചാന്സലറുടെ ഓഫീസിലേയ്ക്ക് മാര്ച്ച് നടത്തി.












Click it and Unblock the Notifications