മാലേഗാവ്‌ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: ആന്റണി
ദില്ലി: മാലേഗാവ് സ്ഫോടനത്തില് ലെഫ്റ്റനന്റ് കേണല് ശ്രീകാന്ത് പുരോഹിതിന് പങ്കുണ്ടെന്ന കണ്ടെത്തല് ഗൗരവമായാണ് കാണുന്നതെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു.
കേണല് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല് കര്ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയമോ സൈന്യമോ പ്രത്യേക അന്വേഷണം നടത്തുന്നില്ല. എന്നാല് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാ സഹായവും നല്കും.
അന്വേഷണ റിപ്പോര്ട്ട് കിട്ടിയാലുടന് അടുത്ത നടപടികളെക്കുറിച്ച് തീരുമാനിയ്ക്കും. ദില്ലിയില് മാധ്യമ പ്രവര്ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മാലേഗാവ് സ്ഫോടനത്തില് പിന്നില് താന് പ്രവര്ത്തിച്ചിട്ടുണ്ടെന്ന് പുരോഹിത് ഭീകരവിരുദ്ധ സ്ക്വാഡിന്റെ ചോദ്യം ചെയ്യലില് സമ്മതിച്ചിരുന്നു. അതിനിടെ സ്ഫോടനത്തില് മറ്റു ചില സൈനിക ഉദ്യോഗസ്ഥര്ക്കും പങ്കുണ്ടെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്ട്ടുകളുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications