ബില്ഗേറ്റ്സ് ചുവന്ന തെരുവില്
പുനെ: മൈക്രോസോഫ്‌റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പുനെയിലെ ചുവന്ന തെരുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എയ്‌ഡ്‌സ് പ്രതിരോധ പദ്ധതിയുമായി ബന്ധപ്പെട്ട് ഇവിടെ പ്രവര്‍ത്തിയ്‌ക്കുന്ന ക്ലിനിക്കും അദ്ദേഹം സന്ദര്‍ശിച്ചു.
കുടുംബാംഗങ്ങളോടൊപ്പമാണ് പുനെയിലെ ശുക്രാവര്‍പേട്ട് എന്ന ചുവന്ന തെരുവില്‍ ബില്‍ഗേറ്റ്‌സ് എത്തിയത്.
വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെത്തിയെങ്കിലും അവരോട് സംസാരിയ്‌ക്കാന്‍ ബില്‍ഗേറ്റ്‌സ് തയ്യാറായില്ല.
എയ്‌ഡ്‌സ് നിയന്ത്രണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള സ്വകാര്യ സന്ദര്‍ശനമാണ് ബില്‍ഗേറ്റ്‌സ് നടത്തിയതെന്ന് പാത്ത് ഫൈന്‍ഡര്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ദര്‍ശന വ്യാസ് പറഞ്ഞു.












Click it and Unblock the Notifications